
ഉദിയൻകുളങ്ങര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ അയിരൂർ എൽ.പി.ജി.എസ് സ്കൂളിന്റെ പുതിയ മന്ദിര ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ അദ്ധ്യക്ഷനായി.അയിരൂർ വാർഡ് മെമ്പർ സുചിത്ര വി .എ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജികുമാർ,ഗ്രാമപഞ്ചായത്തംഗങ്ങളായ ആർ. സ്നേഹലത,ധന്യ പി. നായർ,മിനി പ്രസാദ്,വിമല.എം,അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എ.അഷ്റഫ് ഖാൻ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിൻബോസ്.എ എന്നിവർ ആശംസകൾ അറിയിച്ചു.