neelalohithadasan

തിരുവനന്തപുരം: ജനതാദൾ (സെക്കുലർ) ദേശീയ തലത്തിൽ ബി.ജെ.പിയുമായി ബന്ധം സ്ഥാപിച്ച സാഹചര്യത്തിൽ ഡോ.എ.നീലലോഹിതദാസും സഹപ്രവർത്തകരും രാഷ്ട്രീയ ജനതാദളിൽ ലയിക്കാൻ തീരുമാനിച്ചു.

മാർച്ച് ആറിന് തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ലയളന സമ്മേളനം ദേശീയ പാർലമെന്ററി പാർട്ടി ലീഡർ ഡോ.മനോജ് കുമാർധാ ഉദ്ഘാടനം ചെയ്യും.ഡോ.എ.നീലലോഹിതദാസ് ലയനപ്രമേയം അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി ജനറൽ ഡോ.വർഗ്ഗീസ് ജോർജ് മുഖ്യപ്രഭാഷണം നടത്തും.