ukl

ഉഴമലയ്ക്കൽ: ഭിന്നശേഷി കുട്ടികളുമായി മാജിക് പ്ലാനറ്റിലേയ്ക്ക് ബഡ്സ് സ്കൂൾ വിനോദയാത്ര സംഘടിപ്പിച്ചു.ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് മാജിക് പ്ലാനറ്റിലേക്ക് വിനോദയാത്ര നടത്തിയത്.വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും പഞ്ചായത്തംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.മജീഷ്യൻ മുതുകാട് വിദ്യാർത്ഥികളുമായി സംസാരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത,സെക്രട്ടറി ടി.സന്തോഷ് കുമാർ,അസിസ്റ്റന്റ് സെക്രട്ടറി എസ്.സനൽകുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സജീന കാസിം,ഒ.എസ്.ലത,മെമ്പർമാരായ മഞ്ജു,രാജി,കലമോൾ,സി.ഡി.എസ് ചെയർപേഴ്സൺ എസ്.എസ്.രാഖി,ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ വിനിത എന്നിവർ പങ്കെടുത്തു.