hi

കിളിമാനൂർ: പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായ പുളിമാത്ത്, നഗരൂർ, കരവാരം സമഗ്ര കുടിവെള്ള പദ്ധതിയുടെ നടപടികൾ പുരോഗമിക്കുന്നു. പദ്ധതി നടപ്പിലാകുന്നതോടെ മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. പുളിമാത്ത്, കരവാരം,നഗരൂർ സമഗ്ര കുടിവെള്ള പദ്ധതിക്കാവശ്യമുള്ള സ്ഥലം ലഭ്യമാക്കാനുള്ള നടപടികൾ ബി. സത്യൻ എം.എൽ.എ ആയിരുന്നപ്പോഴെ പൂർത്തിയായിരുന്നു.

പദ്ധതിയുടെ നടത്തിപ്പിനായി റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള പുളിമാത്ത് വില്ലേജിലെ കുറ്റിമൂട്, കടലു കാണിപ്പാറ നഗരൂർ വില്ലേജിലെ വെള്ളം കൊള്ളി, നെല്ലിക്കുന്ന്,കരവാരം വില്ലേജിലെ പാവല്ല എന്നിവിടങ്ങളിലെ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങൾ പാട്ടവ്യവസ്ഥയിൽ കൈമാറി. വാമനപുരം വില്ലേജിലെ ആനാകുടി, കരവാരം വില്ലേജിലെ വണ്ടിത്തടം എന്നിവിടങ്ങളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കി നടപടികൾ പൂർത്തീകരിച്ച് പണിയും ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി 81.18 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.