p

തിരുവനന്തപുരം; എസ്.ഐ നിയമനത്തിനുള്ള കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാത്തവരെയും ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും തെറ്റ് ബോദ്ധ്യപ്പെട്ടതോടെ ലിസ്റ്റ് പിൻവലിക്കുകയും ചെയ്തതിന് പിന്നിൽ പി.എസ്.സിയുടെ നോട്ടപ്പിശക്

. കായിക ക്ഷമത പരീക്ഷകളിൽ പങ്കെടുക്കാതെ ലിസ്റ്റിൽ ഉൾപ്പെട്ടവരെ ഒഴിവാക്കി ഉടനെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു.ഫെബ്രുവരി 26,27 തീയതികളിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉദ്യോഗാർത്ഥികൾ സംശയമുന്നയിച്ചതോടെ 28ന് ലിസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇക്കാര്യംപുറത്തറിയുന്നത്.

സബ് ഇൻസ്പെക്ടർ (ഓപ്പൺ / മിനിസ്റ്റീരിയൽ / കോൺസ്റ്റാബുലറി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ഓപ്പൺ / കോൺസ്റ്റാബുലറി) എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കായി നിയമനത്തിനുള്ള പ്രിലിമിനറി, മെയിൻ എഴുത്തുപരീക്ഷകൾ ജയിച്ചവർക്കായാണു കായികക്ഷമതാപരീക്ഷ നടത്തിയത്. പൊക്കം, നെഞ്ചളവ് തുടങ്ങിയ ശാരീരിക യോഗ്യതകൾ ഇല്ലാത്തവരെയും കായികശേഷി പരിശോധനയിൽ തോറ്റവരെയും ലിസ്റ്റിൽ നിന്നും ഒഴിവാക്കി. എന്നാൽ ഈ രണ്ടു പരിശോധനകളിലും ഹാജരാകാത്തവരെ ഒഴിവാക്കാതെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയിരുന്നു.പങ്കെടുക്കാതെ തന്നെ പട്ടികയിൽ ഉൾപ്പെട്ടവരുടെ റജിസ്റ്റർ നമ്പറുകളടക്കം ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ പരാതി നൽകിയതിനു പിന്നാലെയാണ് തെറ്റ് ബോദ്ധ്യപ്പെട്ടത് .

ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ വിഭാഗത്തിൽ കായികപരീക്ഷാ ഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട 928 പേരിൽ 726 പേരും പരീക്ഷ പാസായതായി ലിസ്റ്റ് പുറത്തുവന്നതോടെയാണ് ഉദ്യോഗാർത്ഥികളിൽ സംശയമുണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കായികപരീക്ഷയിൽ പങ്കെടുക്കാതിരുന്ന ഒട്ടേറെപ്പേർ ഷോർട്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വ്യക്തമായത് .സാധാരണയായി സൂക്ഷ്മപരിശോധന നടത്തിയാണ് പട്ടിക പുറത്തിറക്കാറുള്ളത്. എന്നാൽ ഇക്കുറി അതുണ്ടായില്ല. പരീക്ഷാ വിഭാഗത്തിനാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള ചുമതല. ഹാജരാക്കാവരെ ഒഴിവാക്കാതെ ലിസ്റ്റ് പ്രസിദ്ധീകരിച്ച ജീവനക്കാരോട് വിശദീകരണം തേടും.

നി​യ​മ​ന​ച​ട്ട​ത്തി​ൽ​ ​അ​വ്യ​ക്ത​ത​ :
ക്യാ​മ്പ് ​ഫോ​ളോ​വർ
നി​യ​മ​നംമു​ട​ങ്ങി

സ്വ​ന്തം​ ​ലേ​ഖ​കൻ

തി​രു​വ​ന​ന്ത​പു​രം​;​ ​പൊ​ലീ​സി​ൽ​ ​ക്യാ​മ്പ് ​ഫോ​ളോ​വ​ർ​ ​ത​സ്തി​ക​യി​ൽ​ 250​ ​ഒ​ഴി​വ് ​നാ​ല് ​വ​ർ​ഷം​ ​മു​ൻ​പ് ​പി.​എ​സ്.​സി​ക്ക് ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടും​ ​വി​ജ്ഞാ​പ​നം​ ​ത​യ്യാ​റാ​ക്കാ​നാ​കാ​തെ
പി.​എ​സ് .​സി​ ​കു​ഴ​ങ്ങു​ന്നു​ .​ ​നി​യ​മ​ന​ച്ച​ട്ട​ത്തി​ലെ​ ​വ്യ​വ​സ്ഥ​ക​ളി​ലു​ള്ള​ ​അ​വ്യ​ക്ത​ത​ ​പ​രി​ഹ​രി​ച്ചു​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​പി.​എ​സ് .​സി​ ​പ​ല​ ​ത​വ​ണ​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന് ​ക​ത്ത് ​ന​ൽ​കി​യെ​ങ്കി​ലും​ ​പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല.​ ​നി​യ​മ​നം​ ​പി.​എ​സ്.​സി.​ക്ക് ​വി​ട്ടി​ട്ട് ​നാ​ലു​വ​ർ​ഷ​മാ​യി.സ്ത്രീ​ക​ൾ​ക്കും​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും​ ​ഏ​തൊ​ക്കെ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷി​ക്കാ​മെ​ന്നും​ ​അ​വ​രു​ടെ​ ​ശാ​രീ​രി​ക​ ​യോ​ഗ്യ​ത​ക​ളും​ ​വ്യ​ക്ത​മാ​യി​ ​ച​ട്ട​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ​പി.​എ​സ്.​സി​ ​യു​ടെ​ ​ആ​വ​ശ്യം.​ ​കു​ക്ക്,​ ​ബാ​ർ​ബ​ർ,​ ​സ്വീ​പ്പ​ർ​-​കം​-​സാ​നി​റ്റ​റി​ ​വ​ർ​ക്ക​ർ,​ ​വാ​ട്ട​ർ​ ​കാ​രി​യ​ർ,​ ​ധോ​ബി​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ഈ​ ​കാ​റ്റ​ഗ​റി​യി​ലു​ള്ള​ത്.​ ​താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ക്യാ​മ്പ് ​ഫോ​ളോ​വ​ർ​മാ​രെ​ ​നി​യ​മി​ച്ചി​രു​ന്ന​ത്.​ ​ഇ​വ​രെ​ ​പൊ​ലീ​സ് ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​വീ​ട്ടു​ജോ​ലി​ക​ൾ​ക്ക് ​നി​യോ​ഗി​ക്കു​ന്ന​താ​യി​ ​ആ​ക്ഷേ​പ​മു​ണ്ടാ​യി.​ഇ​ത് ​വ്യാ​പ​ക​മാ​യ​ ​പ​രാ​തി​ക്കും​ ​അ​ഴി​മ​തി​ക്കു​മി​ട​യാ​ക്കി​യ​തോ​ടെ​ ​നി​യ​മ​നം​ ​പി.​എ​സ്.​സി.​ക്ക് ​വി​ട​ണ​മെ​ന്ന​ ​ആ​വ​ശ്യ​മു​യ​ർ​ന്നു.​ ​സ​ർ​ക്കാ​ർ​ ​ഇ​തം​ഗീ​ക​രി​ക്കു​ക​യും​ ​നി​യ​മ​ന​ച്ച​ട്ടം​ ​ത​യ്യാ​റാ​ക്കു​ക​യും​ ​ചെ​യ്തു.​ ​അം​ഗീ​കാ​ര​ത്തി​നാ​യി​ ​പി.​എ​സ്.​സി.​ക്ക് ​അ​യ​ച്ച​പ്പോ​ഴാ​ണ് ​വ്യ​ക്ത​ത​ക്കു​റ​വ് ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.
നി​ല​വി​ൽ​ 393​ ​ആ​ണ് ​ക്യാ​മ്പ് ​ഫോ​ളോ​വ​ർ​മാ​രു​ടെ​ ​അം​ഗീ​കൃ​ത​ ​ത​സ്തി​ക​ക​ൾ.​ ​അ​വ​യി​ൽ​ ​താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ 178​ ​പേ​രെ​ ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​ ​ബാ​ക്കി​യു​ള്ള​ 215​ ​ഒ​ഴി​വു​ക​ൾ​ ​പി.​എ​സ്.​സി.​ക്ക് ​ആ​ദ്യം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​പി​ന്നെ​യും​ ​ഒ​ഴി​വു​ക​ളു​ണ്ടാ​യി.​ ​എ​ന്നാ​ൽ,​ ​നി​യ​മ​ന​ച്ച​ട്ടം​ ​അം​ഗീ​ക​രി​ച്ച് ​സ​ർ​ക്കാ​ർ​ ​വി​ജ്ഞാ​പ​നം​ ​ചെ​യ്താ​ലേ,​ ​പി.​എ​സ്.​സി.​ക്ക് ​നി​യ​മ​ന​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ക്കാ​നാ​കൂ​ .

മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​ജി​ല്ല​യി​ലെ​ ​ഇ.​എ​സ്.​ഐ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​അ​ലോ​പ്പ​തി​ ​വി​ഭാ​ഗം​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​ക​രാ​ർ​ ​വ്യ​വ​സ്ഥ​യി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​പ്ര​തി​മാ​സ​ ​ശ​മ്പ​ളം​ 57,525​ ​രൂ​പ.​ ​എം.​ബി.​ബി.​എ​സ് ​ഡി​ഗ്രി​യും​ ​സി.​എം.​സി​ ​ര​ജി​സ്‌​ട്രേ​ഷ​നു​മു​ള്ള​വ​ർ​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ,​ ​പ​ക​ർ​പ്പു​ക​ൾ,​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ,​ ​ഒ​രു​ ​പാ​സ്‌​പോ​ർ​ട്ട് ​സൈ​സ് ​ഫോ​ട്ടോ​ ​എ​ന്നി​വ​ ​സ​ഹി​തം​ ​കൊ​ല്ലം​ ​പോ​ള​യ​ത്തോ​ടു​ള്ള​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​ദ​ക്ഷി​ണ​മേ​ഖ​ലാ​ ​റീ​ജി​യ​ണ​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​റു​ടെ​ ​ഓ​ഫീ​സി​ൽ​ ​മാ​ർ​ച്ച് ​ആ​റി​ന് ​ന​ട​ക്കു​ന്ന​ ​അ​ഭി​മു​ഖ​ത്തി​ന് ​ഹാ​ജ​രാ​ക​ണം.​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​വൈ​കി​ട്ട് ​നാ​ല് ​വ​രെ​യാ​ണ് ​അ​ഭി​മു​ഖം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് 0474​ 2742341,​c​r​u​s.​z​i​m​s​@​k​e​r​a​l​a.​g​o​v.​i​n.