മുടപുരം: അഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെ പെരുങ്ങുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പാലിയേറ്റീവ് ബന്ധുജന സംഗമം സംഘടിപ്പിക്കും.വി.ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ,കുരീപ്പുഴ ശ്രീകുമാർ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ,സോഷ്യൽ വർക്കർ നന്ദ തുടങ്ങിയവർ പങ്കെടുക്കും.2.30 ന് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഹരിപ്രസാദ് ഉദ്‌ഘാടനം ചെയ്യും.