
ചിറയിൻകീഴ്: മുതലപ്പൊഴിയെ ഇനിയും മരണപ്പൊഴിയാക്കരുത് എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലപ്പൊഴി ഹാർബർ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു.മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം പ്രൊഫ.തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് പെരുമാതുറ മേഖലാ പ്രസിഡന്റ് എം.എസ്.കമാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി.അഹമ്മദ്,മണ്ഡലം പ്രസിഡന്റ് ചാന്നാങ്കര എം.പി.കുഞ്ഞ്,ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ്,കടവിളാകം കബീർ,പെരുമാതുറ ഷാഫി,ഫസിൽ ഹഖ്,സജീബ് പുതുക്കുറിച്ചി,മുനീർ കൂരവിള,തൗഫീഖ്,നവാസ് മാടൻവിള,സിയാദ്,ഫൈസൽ കിഴുവിലം,അൻസർ പെരുമാതുറ,അഷ്റഫ് മാടൻവിള തുടങ്ങിയവർ പങ്കെടുത്തു. മുതലപ്പൊഴിയിൽ ഡ്രജറെത്തിച്ച് മണൽ നീക്കം വേഗത്തിലാക്കുക, രക്ഷാപ്രവർത്തനങ്ങൾക്ക് സ്ഥിരം സംവിധാനമൊരുക്കുക,സി.ഡബ്ല്യു.പി.ആർ.എസ് നടത്തിയ വിദഗ്ദ്ധസമിതി റിപ്പോർട്ട് മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുക, അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി പ്രഖ്യാപിച്ച മാസ്റ്റർപ്ലാൻ ഉടൻ യാഥാർത്ഥ്യമാക്കുക, അദാനി പൊളിച്ച പുലിമുട്ട് പുനർനിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം.