തിരുവനന്തപുരം: നാഷണൽ ജേർണലിസ്റ്റ് യൂണിയന്റെ ജില്ലാ കമ്മിറ്റി രൂപീകരണം നാളെ ഉദിയൻകുളങ്ങര മേജർ രവി ട്രെയിനിംഗ് അക്കാഡമി മോറിയ ബിൽഡിംഗിൽ നടക്കും.രാവിലെ 10ന് മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്ഘാടനം ചെയ്യും.സ്റ്റേറ്റ് ജനറൽ സെക്രട്ടറി സാമുവൽ പ്രഭു അദ്ധ്യക്ഷത വഹിക്കും.കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണം ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോക് നിർവഹിക്കും.