photo

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ അരയക്കുന്ന് - കൊളാർ റോഡിൽ തെരുവു വിളക്കുകൾ കത്താതായിട്ട് മാസങ്ങളായി.അൻപതോളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് സന്ധ്യ കഴിഞ്ഞാൽ കൂരിരുട്ടാണ്. ഹൃദ്രോഹികളും ഭിന്നശേഷിക്കാരനും താമസിക്കുന്നിടത്ത് രാത്രിയായാൽ ആശുപത്രിയിലേക്കോ മറ്റത്യാവശ്യങ്ങൾക്കോ പോകണമെങ്കിൽ ഇരുട്ട് താണ്ടി വേണം കടക്കാൻ.കൂടാതെ വന്യമൃഗശല്യം രൂക്ഷമായ പ്രദേശം കൂടിയാണിവിടം. തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയെങ്കിലും പരിഹാരമായില്ല. എന്നാൽ വാർഡ് മെമ്പറുടെ അനാസ്ഥയാണ് തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കാൻ കഴിയാത്തതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. മാത്രമല്ല അരയക്കുന്ന് മുതൽ തെന്നൂർ ജംഗ്ഷൻ വരെ പന്തം കൊളുത്തി പ്രതിഷേധപ്രകടനം നടത്തി. കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം പ്രസിഡന്റ് താന്നിമൂട് ഷംസുദീൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഫൽ മാഹീൻ,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് തെന്നൂർ സന്തോഷ്,അനസ് മുതിയാൻകുഴി,സജീർ ഖാൻ, അശ്വിൻ,സുനിൽകുമാർ,ഗോവിന്ദ്,അമൽ റോഷ് എന്നിവർ നേതൃത്വം നൽകി.