
രണ്ടാം സെമസ്റ്റർ ബി.എ. മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.പി.എ., ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക്, ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി ഇലക്ട്രോണിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.ബി.എ./ബി.സി.എ./ബി.എ./ബി.എസ്സി./ബി.കോം./ബി.പി.എ./ബി.എസ്.ഡബ്ല്യൂ./ബി.വോക്./ബി.എം.എസ് പരീക്ഷകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 4 മുതൽ 13 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ മൂന്ന്) സെക്ഷനിൽ ഹാജരാകണം.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് (സ്പെഷ്യൽ റീഅപ്പിയറൻസ് 2021 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രം) പരീക്ഷകൾക്ക് അഞ്ചുവരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.എഫ്.ടി/ബി.എസ്.സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ മോഡൽ 3 (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017-22 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ അഞ്ചിന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.സി.എ/ബി.എസ്.സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 3 (2014-16 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013 അഡ്മിഷൻ മേഴ്സി ചാൻസ് സെപ്തംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നാലുമുതൽ നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജ് ഒഫ് ആർട്സ് ആൻസ് സയൻസിൽ നടക്കും.
ഒന്നാം സെമസ്റ്റർ ബി.വോക് കളിനറി ആർട്സ് ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018,2022 അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്കീം, ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആറ് മുതൽ ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമനിൽ നടക്കും.
ഒന്നാം സെമസ്റ്റർ ബി.വോക് പ്രിന്റിംഗ് ടെക്നോളജി (2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018-22 അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്കീം, ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാലിന് ആരംഭിക്കും.
കണ്ണൂർ സർവകലാശാല അപേക്ഷാ തീയതി നീട്ടി
2023 -24 അക്കാഡമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ ഹിസ്റ്ററി പ്രോഗ്രാമിന് മാർച്ച് ഏഴ് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 13ന് വൈകിട്ട് 4 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.
ഇഗ്നോ പ്രവേശനം
തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ബിരുദ, ബിരുദാനന്തര ബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് 10വരെ https://ignouadmission.samarth.edu.in/ പോർട്ടലിൽ അപേക്ഷിക്കാം. ഫോൺ:04712344113/2344120/9447044132. ഇ-മെയിൽ rctrivandrum@ignou.ac.in
ജെ.ഡി.സി കോഴ്സിന് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ വിവിധ സഹകരണ പരിശീലന കേന്ദ്രങ്ങളിലും കോളേജുകളിലും 2024-25വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈമാസം 30വരെ അപേക്ഷിക്കാം. പത്താംക്ലാസാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് https://scu.kerala.gov.in.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നവംബറിൽ നടത്തിയ ഡിപ്ലോമ പരീക്ഷാ ഫലം www.sbte.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
പ്ളസ് ടു: വലയ്ക്കാതെ ഫിസിക്സും
ആന്ത്രപോളജിയും
തിരുവനന്തപുരം: ഇന്നലെ ആരംഭിച്ച ഹയർസെക്കൻഡറി പരീക്ഷ പൊതുവേ എളുപ്പമായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഫിസിക്സ്, ആന്ത്രപോളജി, സോഷ്യോളജി പരീക്ഷയായിരുന്നു. 794 പേർ ആന്ത്രപോളജിയും 2,00,355 പേർ ഫിസിക്സും 6,30,11പേർ സോഷ്യോളജി പരീക്ഷയുമെഴുതി. ഫിസിക്സ് പരീക്ഷ വലച്ചില്ലെന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും പറഞ്ഞു. പാർട്ട് 2 ഭാഷാ വിഷയങ്ങൾ, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ 4,14,028 പേർ പ്ലസ് വൺ പരീക്ഷ എഴുതി. ചൊവ്വാഴ്ച പ്ളസ് ടുവിന് ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷകൾ നടക്കും. പ്ളസ് വൺ വിദ്യാർത്ഥികൾക്ക് പാർട്ട് വൺ - ഇംഗ്ലീഷ് ആണ് പരീക്ഷ.