മുടപുരം:പുരവൂർ അയ്യരുമഠം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും അമ്മൻകൊടയും ഇന്നുമുതൽ 9വരെ നടക്കും. എല്ലാ ദിവസവും രാവിലെ 5മുതൽ ചടങ്ങുകളാരംഭിക്കും.ഇന്ന് രാവിലെ 7ന് 101 കളത്തിൽ പൊങ്കാല,7.30ന് തൃക്കൊടിയേറ്റ്,രാത്രി 8.10ന് ആത്മീയ പ്രഭാഷണം,9.30ന് ഗാനമേള.3ന് രാവിലെ 7ന് 101 കളത്തിൽ പൊങ്കാല,വൈകിട്ട് 4.30ന് ഐശ്വര്യ പൂജ,രാത്രി 8.45ന് നൃത്തവിസ്മയം.4ന് രാവിലെ 7ന് 101 കളത്തിൽ പൊങ്കാല,രാത്രി 9.30ന് ഭക്തി ഗാനമഞ്ചരി.5ന് രാവിലെ 6.45ന് മുത്തുമാരി അമ്മയ്ക്ക് കുങ്കുമ സമർപ്പണവും നാരങ്ങാ വിളക്കും,7ന് 101 കളത്തിൽ പൊങ്കാല,രാത്രി 8.40ന് നൃത്തസന്ധ്യ.6ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,രാത്രി 9.30ന് കാക്കാരിശ്ശി നാടകം.7ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,രാത്രി 9.30ന് കോമഡി സ്റ്റേജ് ഷോ.8ന് രാവിലെ 6.30ന് മൃതുഞ്ജയ ഹോമം,9.15ന് വിൽപ്പാട്ട്,രാത്രി 9ന് ഭക്തിഗാനം,11 ന് കരം എഴുന്നള്ളത്ത്,രാത്രി 11ന് അമ്മൻ തുള്ളൽ,12ന് മുത്തു ചൊരിച്ചിൽ.9ന് രാത്രി 12ന് നൂപുര ധ്വനി 2024,മാടൻ തുള്ളൽ,2ന് നാഗപൂജ,വെളുപ്പിന് 5ന് മഞ്ഞക്കാപ്പ് പൊങ്കാല,രാവിലെ 9ന് തൃക്കൊടിയിറക്ക്.