
ബാലരാമപുരം: മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ഇന്നലെ തൃക്കൊടിയേറി. മുഖ്യാതിഥിയായി ക്ഷേത്രത്തിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷേത്രകമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രസിഡന്റ് കരുണാകരൻ,സെക്രട്ടറി വി.എൽ പ്രദീപ് തുടങ്ങിയവർ ചേർന്ന് പൂർണകുംഭം നൽകി സ്വീകരിച്ചു.ക്ഷേത്രഉത്സവകമ്മിറ്റിയുടെ ഉപഹാരമായി ആറൻമുള കണ്ണാടി ഗവർണർക്ക് സമ്മാനിച്ചു. പതിനൊന്നാമത് ശ്രീഭരദ്വാജ ശിവരാത്രി നൃത്ത സംഗീതോത്സവം ഭദ്രദീപം തെളിയിച്ച് ഗവർണർ ഉദ്ഘാടനം ചെയ്തു.പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന തൃക്കൊടിയേറ്റ് ചടങ്ങിലും ഗവർണർ പങ്കെടുത്തു. ഭക്തരോട് കുശലം പറഞ്ഞും സെൽഫിയെടുത്തും നമസ്കാരം പറഞ്ഞുമാണ് ഗവർണർ മടങ്ങിയത്.എം.വിൻസെന്റ് എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ‌്വ.ഡി സുരേഷ്കുമാർ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത്,അഡ്വ.എസ്.കെ.പ്രീജ,ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,ജില്ലാ പഞ്ചായത്ത് മെമ്പർ വിനോദ് കോട്ടുകാൽ,ബ്ലോക്ക് മെമ്പർ എം.ബി അഖില, മെമ്പർ പ്രസാദ്.എൽ.വി എന്നിവർ റൂറൽ എസ്.പി,ഡി.വൈ.എസ്.പി തുടങ്ങിയവരുടെ നേത്യത്വത്തിൽ ഗവർണർക്ക് വൻ സുരക്ഷയും ഗവർണർക്കായി ഒരുക്കിയിരുന്നു.ഇന്ന് ഉച്ചയ്ക്ക് 12.35ന് അന്നദാനസദ്യ,രാത്രി 7.3ന് സായാഹ്നഭക്ഷണം.