തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെൺപാലവട്ടം ശാഖയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ പാലുകാച്ച് നാളെ രാവിലെ 9.50നും 10.20നും മദ്ധ്യേ പി.കെ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജിന്റെ മേൽനോട്ടത്തിൽ നടക്കും.വള്ളിക്കുന്ന് ഇല്ലത്തിൽ ശ്രീജിത്ത് നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വത്തിൽ രാവിലെ 5.30ന് ഗണപതിഹോമം നടക്കും.ആസ്ഥാനമന്ദിരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 28ന് വൈകിട്ട് 4ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. പാലുകാച്ചിൽ ശാഖാ ഭാരവാഹികൾ,വനിതാ സംഘം,യൂത്ത് മൂവ്മെന്റ്,മൈക്രോ പുരുഷ വനിതാസംഘം പ്രവർത്തകരും കുമാരകുമാരി സംഘം പ്രവർത്തകരും പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി ജി.സുരേഷ് കുമാർ അറിയിച്ചു