
നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സ്ത്രീ പദവിപഠന റിപ്പോർട്ട് - പെണ്ണടയാളങ്ങൾ പ്രസിഡന്റ് എൻ.ശ്രീകല വി.എൻ.ജി.പി ട്രസ്റ്റ് സെക്രട്ടറി റാണി മോഹൻദാസിൽ നിന്ന് ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വേങ്കവിള സജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പാണയം നിസാർ സ്വാഗതം പറഞ്ഞു. വനിത ശിശു വികസന വകുപ്പിനുവേണ്ടി പുസ്തക പതിപ്പ് ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് ശിശു വികസന പദ്ധതി ഓഫീസർ ജെഷിത ഏറ്റുവാങ്ങി. തുടർന്ന് ജ്വാല വനിതാ കലാമേള നടന്നു.ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിത്രലേഖ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ശൈലജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ടീച്ചർ , സജിം കൊല്ല, ഇരിഞ്ചയം സനൽ, ഷീബ ബീവി, സുമയ്യ ബീഗം, ഷീജ എ.എസ്, എ.ബി.കെ നാസർ,സന്തോഷ് കുമാർ (സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ്), ഐ.സി.ഡി.എസ് സൂപ്പർവൈസർ നീതു.കെ.ജേക്കബ്,കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഗ്രീഷ്മ ഗിരീഷ് എന്നിവർ പങ്കെടുത്തു.വനിത കലാമേളയിൽ 250 ഓളം വനിതകൾ പങ്കെടുത്തു. സംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സമ്മാനം ലഭിച്ച ആനാട് ബഡ്സ് സ്കൂളിലെ കുമാരി ആദിത്യയെ അനുമോദിച്ചു.