കോവളം:വെങ്ങാനൂർ സ്കൂൾ ഗ്രൗണ്ടിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി,വി.പി.എസ് മലങ്കര വെങ്ങാനൂർ,ഗവ.വി.എച്ച്.എസ്.എസ് കോട്ടുകാൽ,സെന്റ് മേരീസ് വിഴിഞ്ഞം എന്നീ നാല് സ്കൂളുകളിലെ കുട്ടി പൊലീസുകാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഡ്വ.എം.വിൻസെന്റ് എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു.വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ,കൗൺസിലർമാരായ സിന്ധു വിജയൻ,പനിയടിമ,ഫോർട്ട് അസി.കമ്മീഷണർ ബിനുകുമാർ,വിഴിഞ്ഞം എസ്.എച്ച്.ഒ വിനോദ് കുമാർ,തിരുവനന്തപുരം സിറ്റി എ.ഡി.എൻ.ഒ സാജു,വെങ്ങാനൂർ ഗേൾസ് സ്കൂൾ മാനേജർ ദീപ്തിഗിരീഷ്, പ്രിൻസിപ്പൽ ഇൻ ചാർജ് പ്രേമജ്‌കുമാർ,ഹെഡ്മിസ്ട്രസ് ഉമ വി.എസ്,പി.ടി.എ പ്രസിഡന്റ് ഹരീന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.