vld-1

വെള്ളറട: വി.പി.എം.എച്ച്.എസ്.എസിൽ പഠനോത്സവം സംഘടിപ്പിച്ചു.പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി മംഗളദാസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ കെ.വി രാജേന്ദ്രൻ,അദ്ധ്യാപകരായ പ്രഭൻ,ദീപ്തി,ദേവിപ്രിയ,ടി. എസ് അനിൽ,ഹെഡ്മിസ്ട്രസ് കെ.നന്ദിനി,ഷിബു.വി.നായർ തുടങ്ങിയവർ പങ്കെടുത്തു.നൂറുശതമാനം വിജയം നേടിയ സ്കൂളിനുള്ള ആദരവ് ഹെഡ്മിസ്ട്രസ് കെ.നന്ദിനി മാനേജരിൽ നിന്നും ഏറ്റുവാങ്ങി.