കോവളം : പാച്ചല്ലൂർ ഗവ.എൽ. പി സ്കൂൾ വാർഷികസമ്മേളനം ശ്രുതിലയ 2024സ്കൂളിലെ പൂർവവിദ്യാർത്ഥിയും വെള്ളാർ വാർഡ് കൗൺസിലറുമായ പനത്തുറ ബൈജു ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ്‌ ദൗലത് ഷാ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാരോൺ.എസ്. സ്റ്റാൻലി വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു.സിനിമ സീരിയൽ താരം എ. എസ് ജോബി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് എസ്. റഹിയാനത്ത്,സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.ഷീബ,സീനിയർ അസി.ജയ.ടി.വി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ പനത്തുറ പി.ബൈജുവിനെ സ്റ്റാഫ് സെക്രട്ടറി ഷാരോൺ. എസ്. സ്റ്റാൻലി പൊന്നാട അണിയിച്ചു ആദരിച്ചു.