
നെടുമങ്ങാട്: ആനാട് പാറയ്ക്കൽ മണ്ഡപം ദേവീക്ഷേത്രത്തിൽ നേർച്ചതൂക്ക ദേശീയ ഉത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്തു. മൂന്നാമത് ആനാട്ടമ്മ പുരസ്കാരവും പ്രശസ്തി പത്രവും ക്യാഷ് അവാർഡും കേരള സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് വി.ഷിനിലാലിന് സമ്മാനിച്ചു.ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വി.ചന്ദ്രൻപിള്ളയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എൻ.കമലാസനൻ സ്വാഗതവും ട്രഷറർ പി.ബൈജു നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ശൈലജ,ലീലാമ്മ ടീച്ചർ,ആർ.അജയകുമാർ,നെട്ടറക്കോണം ഗോപാലകൃഷ്ണൻ,ആനാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ആർ.അനിൽകുമാർ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ ആനാട്.ജി.ചന്ദ്രൻ,ആനാട് സുരേഷ്, മുൻ പഞ്ചായത്ത് അംഗം ആനാട് ജയചന്ദ്രൻ, ടി.പദ്മകുമാർ,ഹുമയൂൺ കബീർ,എം.ജി.ധനീഷ്,അനീഷ് ചെറുവേലി,ആനാട് അജയകുമാർ,എ.മുരളീധരൻ നായർ,യു.പ്രകാശ്, പി.പുരുഷോത്തമൻ പിള്ള എന്നിവർ സംസാരിച്ചു.