നെടുമങ്ങാട് : നഗരസഭ വാർഷിക പദ്ധതി സ്ത്രീപദവി പഠനം - പെണ്ണടയാളങ്ങൾ പഠനറിപ്പോർട്ട് പ്രസിദ്ധീകരണവും 'ജ്വാല' വനിതാ കലാകായിക മേളയും മന്ത്രി ജി. ആർ.അനിൽ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ സി. എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ സ്വാഗതം പറഞ്ഞു.ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ്. വിദ്യ റിപ്പോർട്ട് അവതരിപ്പിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. ഹരികേശൻ നായർ,പി.വസന്തകുമാരി,എസ്.അജിത,സി.ഡി.പി.ഒ ജെഷിത എന്നിവർ പങ്കെടുത്തു.