ബാലരാമപുരം:കേരള മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ സമ്മേളനം ബാലരാമപുരം വ്യാപാര ഭവനിൽ നാളെ രാവിലെ 10ന് എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് എ.അബൂബക്കർ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന പ്രസിഡന്റ് എം.റഫീഖ് മുഖ്യപ്രഭാഷണം നടത്തും.കെ.പി.സി.സി അംഗം വിൻസെന്റ് ഡി പോൾ,​ വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം എം.ബാബുജാൻ,​എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ മെമ്പർ എം.എച്ച് സലീം,​മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എം.എച്ച് ഹുമയൂൺ കബീർ,​ബി.ജെ.പി കോവളം മണ്ഡലം വൈസ് പ്രസി‌‌ഡന്റ് എം.എസ് ഷിബുകുമാർ,​ വ്യാപാരി വ്യവസായി ഏകോപനസമിതി വർക്കിംഗ് പ്രസിഡന്റ് എ.എം സുധീർ എന്നിവർ സംബന്ധിക്കും. ജില്ലാ സെക്രട്ടറി ചന്ദ്രകുമാർ കൊറ്റാമം സ്വാഗതവും ട്രഷറർ പാപ്പനംകോട് മുന്ന നന്ദിയും പറയും.ഉച്ചയ്ക്ക് 2ന് സംഘടന ചർച്ച.തുടർന്ന് സമാപന സമ്മേളനം എം.റഫീഖ് ഉദ്ഘാടനം ചെയ്യും.