s-raghavan-

വർക്കല: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനും വർക്കലയിലെ വ്യവസായ പ്രമുഖനുമായിരുന്ന എസ്.രാഘവന്റെ (എസ്.ആർ) ചരമവാർഷികദിനത്തോടനുബന്ധിച്ച് സമൂഹപ്രാർത്ഥനയും അനുസ്മരണ സമ്മേളനവും നടന്നു.സ്വാമി സച്ചിദാനന്ദ, സ്വാമി ഋതംഭരാനന്ദ എന്നിവർ സമൂഹപ്രാർത്ഥനക്ക് നേതൃത്വം വഹിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.അടൂർപ്രകാശ് എം.പി, അഡ്വ.വി.ജോയി എം.എൽ.എ, അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്, ഡോ.എം. ജയപ്രകാശ്, അഡ്വ.അനിൽകുമാർ, എം.എൻ.റോയി, അഡ്വ.കൃഷ്ണകുമാർ, സുഭാഷ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.