വർക്കല: ഐക്യ മലയാള പ്രസ്ഥാനം പാരിപ്പളളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാ പഠനം സാമൂഹ്യ ഐക്യത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും കവിയരങ്ങും നടത്തി.പാരിപ്പള്ളി ശബരി കോളേജിൽ നടന്ന പരിപാടി കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു.എസ്.ആർ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.അനിൽ പവിത്രേശ്വരം വിഷയം അവതരിപ്പിച്ചു.ശ്രീകുമാർ പ്ലാക്കാട്,ജി.ദിവാകരൻ,ഓരനെല്ലൂർ ബാബു',കെ.ജി.രാജു,ഡോ. ആർ.ജയചന്ദ്രൻ,വി.രാധാകൃഷ്ണൻ ,ജി. പ്രസാദ് കുമാർ, മണിലാൽ മീനമ്പലം ,സുനിൽ വെട്ടിയറ,എൽ.ബിന്ദു, ബൈജു ലക്ഷ്മണൻ, പ്രിയാ സുനിൽ പുഷ്കിൻ ലാൽ ,അയിൻസി .എസ് വർക്കലതുടങ്ങിയവർ സംസാരിച്ചു. നെഹ്റു യുവകേന്ദ്രം സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആനന്ദ് വിജയനെ ബൈജു ലക്ഷ്മണൻ പൊന്നാട ചാർത്തി അനുമോദിച്ചു.