തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഉച്ചയ്ക്ക് മുംബയിലേക്ക് പോവും. അവിടത്തെ പരിപാടികൾക്ക് ശേഷം ഗുജറാത്തിലേക്ക് പോവും. നാലിന് മടങ്ങിയെത്തും. അഞ്ചിന് ഉച്ചയ്ക്ക് 12.30ന് മുഖ്യവിവരാവകാശ കമ്മിഷണർ ഹരി നായരുടെ സത്യപ്രതിജ്ഞ രാജ്ഭവനിൽ നടക്കും. ഗവർണറാണ് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്.