തിരുവനന്തപുരം: വായനയുടെ പിതാവെന്ന് അറിയപ്പെടുന്ന പി.എൻ.പണിക്കരുടെ 115-ാം ജന്മദിനാഘോഷം വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.പി.എൻ.പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.വിജയകുമാർ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കുമ്മനം രാജശേഖരൻ,ഡോ.ജോർജ് ഓണക്കൂർ, ഡോ.എം.വി.പിള്ള, ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എ ഗവർണർ ബി.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ, മുരുക്കുംപുഴ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.