തിരുവനന്തപുരം: അദ്ധ്യാപകനും കവിയും നാടകകൃത്തുമായിരുന്ന പ്രൊഫ. വി.ആനന്ദക്കുട്ടൻ നായർ അനുസ്മരണവും കാവ്യാഞ്ജലിയും ഇന്ന് വൈകിട്ട് 5ന് നന്താവനം പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കും.സംവിധായകൻ ടി.കെ.രാജീവ് കുമാർ ഉദ്ഘാടനം ചെയ്യും.പന്ന്യൻ വീന്ദ്രൻ,​ ഗായകൻ ജി.വേണുഗോപാൽ,​ ഡോ.കവടിയാർ രാമചന്ദ്രൻ,​ ഡോ.എഴുമറ്റൂർ രാജരാജവർമ്മ,​ ഗായകൻ ജി.ശ്രീറാം,​ ഡോ.കെ.ആർ.ശ്യാമ,​ ജി.എസ്.അഥീന,​ പാർവതി,​ ആനന്ദക്കുട്ടന്റെ മകൻ ഡോ.എ.ആനന്ദകുമാർ,​ മറ്റ് കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ആനന്ദകുട്ടൻ നായർ രചിച്ച പത്തുമുതൽ നാലുവരെ എന്ന നാടകം അരങ്ങേറും.