
തിരുവനന്തപുരം: സിദ്ധാർത്ഥിന് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് പിതാവ് ജയപ്രകാശ്. എസ്.എഫ്.ഐക്കാർ തന്നെ കൊന്നിട്ട് ബോർഡ് വച്ചേക്കുകയാണ്. പത്താം ക്‌ളാസ് വരെ പഠിച്ച സ്‌കൂളിൽ വിദ്യാർത്ഥി സംഘടന ഉണ്ടായിരുന്നില്ല. വെറ്ററിനറി സർവകലാശാലയിൽ പോയശേഷവും ഒരു സംഘടനയിലും അംഗമായില്ല.