പൂവാർ:ശക്തി സേവാ സമിതി, ഭാരതിയ കിസ്സാൻ സംഘ്, പാറശാല സരസ്വതി ഹോസ്പിറ്റൽ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പ്രമേഹ,രക്തസമ്മർദ്ദ രോഗനിർണയ ക്യാമ്പ് ശക്തി സേവാസമിതി ചെയർമാൻ, കിസാൻ സംഘ് ജില്ലാ പ്രസിഡന്റുമായ അഡ്വ.കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.പൊഴിയൂർ പരുത്തിയൂർ സാപിയൻസ് ഹാളിൽ നടന്ന പരിപാടിയിൽ മുൻ പഞ്ചായത്ത് മെമ്പർ സുനിത അദ്ധ്യക്ഷത വഹിച്ചു. ഭാരതിയ കിസ്സാൻ സംഘ് ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ നായർ,ജില്ലാ സെക്രട്ടറി കള്ളിക്കാട് ബിജു,ശക്തി സേവാ സമിതി താലുക്ക് ഭാരവാഹികളായ അഡ്വ. ഷിനി ,അഡ്വ വിജിത്ര, പനത്തുറ സുദേവൻ എന്നിവർ സംസാരിച്ചു. അഡ്വ. ആൻസി റോസ് സ്വാഗതവും അഡ്വ ഷിനി നന്ദിയും പറഞ്ഞു.