general

പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിലെ ഇടിച്ചയ്ക്കപ്ലാമൂട് വാർഡിൽ അമ്മമാർക്കായി സംഘടിപ്പിച്ച
സൗജന്യ സ്വയംതൊഴിൽ പരിശീലനവും ശാക്തീകരണ പരീരക്ഷാ സെമിനാറും സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.സെയ്ദലി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.ടി.ജോർജ്,പാറശാല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനീതകുമാരി,പാറശാല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.നിത എസ്.നായർ,സിനിമാ സീരിയൽ നടൻ പാറശാല വിജയൻ,ശിവജി ഐ.ടി.ഐ മാനേജർ ആർ.പ്രഭാകരൻ തമ്പി എന്നിവർ സംസാരിച്ചു.പരിശീലനപരിപാടി കുടുംബശ്രീ ജില്ലാ മിഷൻ കമ്മ്യൂണിറ്റി കൗൺസിലർ പി.പ്രസന്നകുമാരി നേതൃത്വം നൽകി.മുൻ പഞ്ചായത്ത് സെക്രട്ടറി എസ്.ഡി.ഗോപകുമാർ,കുടുംബശ്രീ വാർഡുതല സി.ഡി.എസ് ഡി.യമുന,വാർഡ് വികസന സമിതി ഭാരവാഹികൾ, അങ്കണവാടി ടീച്ചർ ലതാകുമാരി തുടങ്ങിയവർ സംസാരിച്ചു.