കാട്ടാക്കട:കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ദേശീയ ശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ശാസ്ത്ര മേള കോളേജ് മാനേജർ എ.പി.ക്രിസ്റ്റൽ ജയരാജ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.ഷൈനി മനോജ് അദ്ധ്യക്ഷത വഹിച്ചു.നാച്യുറൽ ഹിസ്റ്ററി മ്യൂസിയം സൂപ്രണ്ട് വിജയലക്ഷമി വിശിഷ്ടാതിഥിയായി പങ്കെടുത്തു.പ്രോഗ്രാം കോഓർഡിനേറ്ററും സുവോളജി വിഭാഗം മേധാവിയുമായ ഡോ.എൽ.റസീന കരീം,കോളേജ് ബർസാർ വൈ.ഗ്ലാഡ്സ്റ്റൻദാസ്,സ്റ്റാഫ്‌ സെക്രട്ടറി ഡോ.എൽ.എസ്.സുഗുണ,സ്റ്റാഫ്‌ അഡ്വൈസർ ഡോ.പ്രവീൺ,കോഓർഡിനേറ്റർ ഡോ.ജയേഷ്,ഫിസിക്സ്‌ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.ജി.ജെ.ഷൈജു എന്നിവർ സംസാരിച്ചു.