nims

തിരുവനന്തപുരം : ബ്രഹ്മോസ് എയ്‌റോസ്‌പേസുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനുള്ള ധാരണ പത്രത്തിൽ നിംസ് ഒപ്പിട്ടു.നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ. എ.പി.മജീദ് ഖാനും ബ്രഹ്മോസ് എയ്‌റോസ്‌പേസ് മാനേജിംഗ് ഡയറക്ടർ ഡോ.എ.ജോസഫുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.നൂറുൽ ഇസ്ലാം സർവകലാശാല പ്രോ ചാൻസലർ ഡോ.ആർ.പെരുമാൾസാമി അദ്ധ്യക്ഷത വഹിച്ചു. നൂറുൽ ഇസ്ലാം സർവകലാശാല പ്രോ ചാൻസലർ എം.എസ്.ഫൈസൽഖാൻ ഉദ്ഘാടന പ്രസംഗം നടത്തി.നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ.എ.ഷാജിൻ നർഗുണം പദ്ധതി വിശദീകരിച്ചു.ബ്രഹ്മോസ് എയ്‌റോസ്‌പേസ് തിരുവനന്തപുരം ലിമിറ്റഡ് ജനറൽ മാനേജർ ഡോ.എസ്.അനിയൻ മുഖ്യാതിഥിയായി. നൂറുൽ ഇസ്ലാം സർവകലാശാല പ്രോ വൈസ് ചാൻസലർ (അഡ്മിനിസ്‌ട്രേഷൻ) ഡോ.കെ.എ. ജനാർദ്ദനൻ,രജിസ്ട്രാർ ഡോ.പി. തിരുമാൽവലവൻ, പ്രോജക്ട്സ് ഡയറക്ടർ ഡോ. എം മുരുഗൻ എന്നിവർ സംസാരിച്ചു.