തിരുവനന്തപുരം: ഇന്നലേയും ഇ പോസ് തകരാറുകളുണ്ടായെങ്കിലും റേഷൻ കടകളിലെത്തിയ മുഴുവൻ പേർക്കും റേഷൻ നൽകി. ഇ പോസ് പ്രവർത്തിക്കാതായപ്പോൾ ഒ.ടി.പി വഴിയാണ് റേഷൻ നൽകിയത്. 29ന് ഇ പോസ് തകരാറുണ്ടായതിനെ തുടർന്നാണ് ഫെബ്രുവരിയിലെ റേഷൻ വിതരണം ഇന്നലെ വരെ നീട്ടിയത്.
ഇന്നും നാളെയും റേഷൻ കടകൾക്ക് അവധിയാണ്. തിങ്കളാഴ്ച മുതൽ മാർച്ചിലെ റേഷൻ വിഹിതം വിതരണം ചെയ്യും.