
നെയ്യാറ്റിൻകര : നിലനിന്നിരുന്ന ആചാരങ്ങളും കീഴ്‌വഴക്കങ്ങളും ഉടച്ചുവാർത്ത മഹാവിപ്ലവത്തിന്റെ തുടക്കമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ. ലോകം ഉള്ളിടത്തോളംകാലം അരുവിപ്പുറം പ്രതിഷ്ഠയുടെ പ്രസക്തി നിലനിൽക്കുമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. അരുവിപ്പുറം ക്ഷേത്രത്തിലെ 136 മത് പ്രതിഷ്ഠാവാർഷികവും മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായ സാംസ്കാരിക സമ്മേളനവും കേരള നവോത്ഥാനത്തിൽ അരുവിപ്പുറം പ്രതിഷ്ഠയുടെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിലും സംസാരിക്കുകയായിരുന്നു മന്ത്രി.
എന്നാൽ അതിനുശേഷം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ പിറകിലോട്ടുപോകുന്നു. ഇന്ന് വിദ്യാഭ്യാസം ഉള്ളവരിൽപോലും അന്ധവിശ്വാസത്തിലേക്ക് പോകുന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായിരുന്നു. കെ.യു.ജിനീഷ് കുമാർ എം.എൽ.എ,യുവജനക്ഷേമ കമ്മിഷൻ ചെയർമാൻ എം.ഷാജർ, അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റ് എസ്.കെ.പ്രീജ, വികലാംഗ ക്ഷേമബോർഡ് ചെയർപേഴ്സൺ ജയാഡാളി, ബി.ജെ.പി. ലീഗൽ സെൽ സഹ: കൺവീനർ അഡ്വ: രഞ്ജിത്ത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ കൃതജ്ഞത രേഖപ്പെടുത്തി.