കുളത്തൂർ: ദേശീയപാത ഗുരുനഗറിൽ കാൽനടയാത്രക്കാരനായ താെഴിലാളി സ്കൂട്ടറിടിച്ച് മരിച്ചു.കൊല്ലം പത്തനാപുരം സ്വദേശി വിജയൻപിള്ളയാണ് (72) മരിച്ചത്. ഇന്നലെ രാത്രി 8ഓടെ കുളത്തൂർ ടി.എസ്.സി ആശുപത്രിക്കും ഗുരുനഗർ ജംഗ്ഷനും ഇടയ്ക്ക് പ്രധാന റോഡിലായിരുന്നു അപകടം.

പടിഞ്ഞാറ് വശത്തെ സർവിസ് റോഡിൽ നിന്ന് പ്രധാന റോഡ് മുറിച്ചു കടക്കവെ, കഴക്കൂട്ടം ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ രണ്ട് വനിതകൾ സഞ്ചരിച്ച സ്കൂട്ടർ ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയൻ പിള്ളയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.കുളത്തൂർ സ്വദേശി ജേക്കബിന്റെ വീട്ടിൽ സഹായിയായിരുന്നു വിജയൻ പിള്ള.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.