വിതുര:ജില്ലാപഞ്ചായത്തിന്റെയും ബ്ലോക്ക്പഞ്ചായത്തിന്റെയും വിതുര പഞ്ചായത്തിന്റെയും നേതൃത്വത്തിൽ തച്ചരുകാലയിൽ പ്രവർത്തിക്കുന്ന സാമൂഹികപഠനമുറിയുടെ വിളക്ക്മാടം പദ്ധതിയുടെ വാർഷികാഘോഷവും കമ്മ്യൂണിറ്റിലൈബ്രറി ഉദ്ഘാടനവും ഇന്ന് 10ന് നടക്കും.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദലേഖ ഉദ്ഘാടനം ചെയ്യും.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് അദ്ധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി,ആനപ്പാറ ഡിവിഷൻമെമ്പർ ശ്രീലത എന്നിവർ പങ്കെടുക്കും.