photo

പാലോട്: നന്ദിയോട് -ചുള്ളിമാനൂർ റോഡിൽ മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വിതുര ശാസ്താംകാവ് അഖിൽ ഭവനിൽ അഖിൽ.വി.എസ് (39) ആണ് മരിച്ചത്.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.വേലായുധൻ നായർ, ഷീല എന്നിവരാണ് മാതാപിതാക്കൾ. സഞ്ചയനം: ചൊവ്വ രാവിലെ 9 ന്