വിതുര: പ്രസിദ്ധമായ ആനപ്പാറ വാളേങ്കി ശ്രീആയിരവില്ലി ക്ഷേത്രത്തിലെ ദേശീയമഹോത്സവം സമാപിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഗിരീഷ്.ജി.നായർ,സെക്രട്ടറി സജി വിളയിൽ എന്നിവർ നേതൃത്വം നൽകി. സമൂഹപൊങ്കാലയിലും തുടർന്ന് നടന്ന സമൂഹഅന്നദാനത്തിലും നിരവധിപ്പേർ പങ്കെടുത്തു. ഉരുൾ,താലപ്പൊലി,തേരുവിളക്ക്,ഊരുചുറ്റി പ്രദക്ഷിണം,പൂത്തിരിമേളം, തെയ്യം,നാടകം എന്നിവയുണ്ടായിരുന്നു. വിളക്ക് പ്രദക്ഷിണത്തോടെ ഉത്സവം കൊടിയിറങ്ങി.