
കിളിമാനൂർ:നഗരൂർ ഗ്രാമപഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെൻറ്ററിൽ പുതിയതായി ആരംഭിക്കുന്ന ലബോറട്ടറിയുടെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി അനശ്വരി.പി.ബി സ്വാഗതം പറഞ്ഞു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ,പഞ്ചായത്ത് പ്രസിഡന്റ് അബി ശ്രീരാജ്,സ്റ്റാൻസിംഗ് കമ്മിറ്റി ചെയർമാൻമാരായ വിജയലക്ഷ്മി.എ.എസ്, കെ.അനിൽകുമാർ,പഞ്ചായത്ത് സെക്രട്ടറി ഷീജ ആർ.എസ്,പഞ്ചായത്തംഗങ്ങളായ അനോബ് ആനന്ദ്,അർച്ചന എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ.സരിക എസ് നന്ദി പറഞ്ഞു.