ചിറയിൻകീഴ്: അഞ്ചുതെങ്ങ് താഴംപള്ളി സെന്റ് വെറോണിക്കാസ് എൽ.പി സ്കൂൾ വാർഷികാഘോഷം "ഇഗ്നിറ്റ് 2024" എന്ന പേരിൽ സംഘടിപ്പിച്ചു.കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.ഫ്രെഡി ജോയി അദ്ധ്യക്ഷത വഹിച്ചു.എസ്.ആർ.ജി കൺവീനർ മേരി ഡയാന റിപ്പോർട്ട്‌ അവതരിപ്പിച്ചു.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്‌ 13,14 വാർഡുകളിലെ മെമ്പർമാറായ ഷൈജ ആന്റണി,സൂസി ബിനു,പി.ടി.എ പ്രസിഡന്റ്‌ കിരൺ ഡേവിഡ്,ഇടവക വിദ്യാഭ്യാസ കൺവീനർ ലിജിൻ ബോസ്കോ,മേരി റാണി കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ സലീന,ഡീക്കൻ റീഗൻ എന്നിവർ സംസാരിച്ചു.