
പാലോട്: നന്ദിയോട് ആലംപാറ ദേവീക്ഷേത്രസന്നിധിയിൽ ഇന്ന് വൈകിട്ട് 4ന് ആലംപാറ പൂരം അരങ്ങേറും. ഗജരാജാക്കന്മാരായ തടത്താവിള രാജശേഖരൻ,ഉഷശ്രീ ശങ്കരൻ കുട്ടി,പഞ്ചമത്തിൽ ദ്രോണ എന്നിവർ പൂരത്തിന് മിഴിവേകും.മേള പ്രമാണി സദനം രാമദാസ്,കലാഭാരതി രാജീവ് കുടവട്ടൂർ,മാരുതിപുരം വിജീഷ് എന്നിവർ നയിക്കുന്ന പഞ്ചാരിമേളം പൂരത്തോടനുബന്നിച്ച് കൊട്ടിക്കയറും.തുടർന്ന് രാത്രി 8ന് നന്ദിയോട് ജംഗ്ഷനിൽ പാണ്ടിമേളവും ഉണ്ടാകും. രാവിലെ 4.45ന് തൃക്കണി ദർശനം,7ന് ഉരുൾ,8ന് പുഷ്പാഭിഷേകം,9ന് ആനയൂട്ട്,ഉച്ചയ്ക്ക് 11ന് അന്നദാനം,1.30ന് വില്ലിൻ തൂക്കം,വൈകിട്ട് 6ന് സാംസ്‌കാരിക ഘോഷയാത്ര,6.30ന് ആനപ്പുറത്തെഴുന്നള്ളത്ത് തിരുആറാട്ട് ഘോഷയാത്ര,7ന് തിരുവാതിരകളി,10.30ന് ആറാട്ട്, വിളക്ക്,കുത്തിയോട്ടം,താലപ്പൊലി.രാത്രി 11ന് ഗാനമേള.