momanto-nalki-adarikunnu

കല്ലമ്പലം: നാവായിക്കുളം മരുതിക്കുന്ന് ബി.വി.യു.പി സ്കൂളിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന എച്ച്.എം ഗിരീഷിനെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ ആദരിച്ചു. സ്കൂൾ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് മുല്ലനല്ലൂർ ശിവദാസൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഷിഹാബുദ്ദീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.ബി.രാമചന്ദ്രൻ,സ്കൂൾ മാനേജർ വരുൺകുമാർ, എം.ശ്രീകുമാർ, കിളിമാനൂർ ബി.പി.സി ഓഫീസർ നവാസ്,പ്രഥമാദ്ധ്യാപകൻ സുരേഷ്,മദർ പി.ടി.എ പ്രസിഡന്റ് നജീമ എന്നിവർ പങ്കെടുത്തു.