
തിരുവനന്തപുരം: പ്രായമായവർക്ക് വീട്ടിൽ വോട്ടു ചെയ്യാൻ കഴിയുന്ന തപാൽ വോട്ട് സംവിധാനം 85വയസ് കഴിഞ്ഞവർക്കു മാത്രമാക്കി ചുരുക്കി. നേരത്തെ 80 കഴിഞ്ഞവർക്കും ചെയ്യാമായിരുന്നു. ഭേദഗതി ഉത്തരവ് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പുറത്തിറക്കി.
തപാൽവോട്ട് ചെയ്യാൻ
തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി അഞ്ചു ദിവസത്തിനകം അപേക്ഷിക്കണം
അപേക്ഷാഫോറം (ഫോം 12ഡി) ബൂത്ത് ലെവൽ ഓഫീസറിൽ നിന്ന് കിട്ടും
അപേക്ഷ ബി.എൽ.ഒയ്ക്ക് നൽകണം
വരണാധികാരി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തും
പോളിംഗ് ഓഫീസർ വീട്ടിലെത്തി തപാൽ ബാലറ്റ് നൽകും
വോട്ട് ചെയ്ത് പോളിംഗ് ഓഫീസറെ തിരിച്ചേല്പിക്കണം