ukl

ഉഴമലയ്ക്കൽ: വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ചക്രപാണിപുരം ഡിവിഷനിലെ ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 7 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ബോയ്സ് ടോയ്‌ലെറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ.എസ്.ലാൽ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് ഇ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ലില്ലി,സ്കൂൾ മാനേജർ ആർ.സുഗതൻ,എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖ പ്രസിഡന്റ് കെ.വി.സജി,പി.ടി.എ വൈസ് പ്രസിഡന്റ് ദീപു,സ്റ്റാഫ് സെക്രട്ടറി സാബു,ഡെപ്യൂട്ടി എച്ച്.എം മനുദാസ്,അദ്ധ്യാപകരായ അനിൽകുമാർ,സുവർണ കുമാർ,ദിലീപ് തുടങ്ങിയവർ സംസാരിച്ചു.