കുറ്റിച്ചൽ:കുറ്റിച്ചൽ പരുത്തിപ്പള്ളി കർഷക സഹൃദയ ഗ്രന്ഥശാലയിൽ ജില്ലാപഞ്ചായത്തംഗം എ.മിനിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച തുക കൊണ്ട് നവീകരിച്ച ഗ്രന്ഥശാലാ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനവും ആശാൻ - ജീവിതവും കവിതയും സെമിനാറും ഇന്ന് വൈകിട്ട് 4ന് ഗ്രന്ഥശാലാ ഹാളിൽ നടക്കും.പ്രസിഡന്റ് പ്രൊഫ.എ.പ്രതാപചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ജില്ലാപഞ്ചായത്തംഗം എ.മിനി ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാലാ സെക്രട്ടറി എസ്.സുരേഷ് എന്നിവർ പങ്കെടുക്കും.