
വർക്കല:ശ്രീരംഗം ശ്രീമദ് ആണ്ടവൻ ആശ്രമം മഠാധിപതി ശ്രീവരാഹ മഹാദേശികൻ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.കേരളത്തിലെയും തമിഴ്നാട്ടിലെയും 13 ദിവ്യ ക്ഷേത്രങ്ങൾ ദർശനം നടത്തുന്ന വിജയ യാത്രയുടെ ഭാഗമായാണ് മഠാധിപതി വർക്കലയും സന്ദർശിച്ചത്. വൈഷ്ണവ പാരമ്പര്യത്തിൽ അധിഷ്ഠിതമായ ശ്രീമദ് ആണ്ടവൻ ആശ്രമത്തിന്റെ ആത്മീയ ആസ്ഥാനം ശ്രീരംഗമാണ്.ഫെബ്രുവരി 24ന് കോയമ്പത്തൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത് കേരളത്തിലെ ഗുരുവായൂർ, കൂടൽമാണിക്യം, പത്മനാഭസ്വാമി ക്ഷേത്രം തിരുനാവായ തുടങ്ങി 11 ദിവ്യ ക്ഷേത്രങ്ങളും തമിഴ്നാട്ടിലെ രണ്ട് ക്ഷേത്രങ്ങളും ഉൾപ്പെടുന്നതാണ് വിജയ യാത്ര. മാർച്ച് 4ന് മലനാട് തിരുപ്പാത്തിക്കൽ യാത്ര അവസാനിക്കും.വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മഠാധിപതിയെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും മേൽശാന്തിയും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു.