വർക്കല:വാട്ടർസപ്ലൈ സബ് ഡിവിഷൻ വർക്കലയുടെ പരിധിയിൽ വരുന്ന വെട്ടൂർ,ഇടവ,ഇലകമൺ,ചെമ്മരുതി, ചെറുന്നിയൂർ,മണമ്പൂർ,ഒറ്റൂർ,കരവാരം,നാവായിക്കുളം,മടവൂർ,പളളിക്കൽ പഞ്ചായത്തുകളിലും വർക്കല നഗരസഭയിലും ജലവിതരണത്തിൽ നിയന്ത്റണം ഏർപ്പെടുത്തിയിട്ടുണ്ട്.കുടിവെളളം ദുരുപയോഗം ചെയ്യുന്ന പ്രവർത്തനം ശ്രദ്ധയിൽപെട്ടാൽ പിഴ ഉൾപെടെയുളള കർശന നടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിട്ടി അസി.എക്സി. എൻജിനിയർ അറിയിച്ചു. ജലദുരുപയോഗം ശ്രദ്ധയിൽപെട്ടാൽ അറിയിക്കേണ്ട നമ്പരുകൾ ഫോൺ: 04702602402, 8547638360, 8547638359.