
നെടുമങ്ങാട്: സിദ്ധാർത്ഥിനെ എസ്.എഫ്.ഐ പ്രവർത്തകനാക്കി സി.പി.എം- ഡി.വൈ.എഫ്.ഐ പ്രാദേശിക ഘടകങ്ങൾ വീടിനു സമീപം സ്ഥാപിച്ച ബോർഡ് എടുത്ത് മാറ്റി. ബോർഡ് സ്ഥാപിച്ചവർ തന്നെ അത് എടുത്തു മാറ്റിയെന്നാണ് അറിയുന്നത്. എന്നാൽ ഇതിന് സമീപത്ത് കെ.എസ്.യു, ബി.ജെ.പി പ്രവർത്തകർ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു. 'എസ്.എഫ്.ഐ കൊന്നതാണ്' എന്ന തലക്കെട്ടോടെ കെ.എസ്.യു നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ പേരിലുള്ള ബോർഡിൽ സിദ്ധാർത്ഥിന് നീതി ലഭ്യമാക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. 'എസ്.എഫ്.ഐ നരാധമന്മാർ എന്നാണ് ബി.ജെ.പി ബോർഡിലുള്ളത്. സിദ്ധാർത്ഥിന്റെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.