
രണ്ടാം സെമസ്റ്റർ ബികോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബികോം. ഹിയറിംഗ് ഇംപയേർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി./എംകോം./ എം.എസ്.ഡബ്ല്യൂ. പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എഡ് ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് മലയാളം ലിറ്ററേച്ചർ, ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് പരീക്ഷയുടെ പ്രോജക്ട് വാല്യുവേഷൻ, വൈവവോസി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എഡ് വൈവ പരീക്ഷ 13 മുതൽ ആരംഭിക്കും.
അവസാന വർഷ ബി.ബി.എ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിൽ 4 മുതൽ നടത്തുന്ന ബി.എ./ബി കോം./ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്/ ബി.എസ്‌സി. മാത്തമാറ്റിക്സ്/ബി.ബി.എ /ബി.സി.എ കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.എഫ്.എ, ഏപ്രിൽ 11 ന് ആരംഭിക്കുന്ന അവസാന വർഷ ബി.എഫ്.എ പരീക്ഷകൾക്ക് പിഴകൂടാതെ 6 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ ഒന്നാം സെമസ്റ്റർ ബി.ടെക് (2020 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 5 മുതൽ 7 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ ഏഴ്) സെക്ഷനിൽ ഹാജരാകണം.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്‌സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 4 മുതൽ 13 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ രണ്ട്) സെക്ഷനിൽ ഹാജരാകണം.
ബാങ്ക് അക്കൗണ്ട് വിവരം നൽകണം
തിരുവനന്തപുരം: എൽ എൽ.എം പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണർക്ക് ഫീസടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 10ന് വൈകിട്ട് 5നകം www.cee.kerala.gov.in വെബ്സൈറ്റിൽ നൽകണം. ഹെൽപ്പ് ലൈൻ- 0471 - 2525300
നഴ്സിംഗ് ഫീസ് റീഫണ്ട്
തിരുവനന്തപുരം: എം.എസ്‌സി പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണർക്ക് ഫീസടച്ചതിൽ റീഫണ്ടിന് അർഹതയുള്ളവർ www.cee.kerala.gov.in ൽ 10ന് വൈകിട്ട് അഞ്ചിനകം അക്കൗണ്ട് വിവരങ്ങൾ നൽകണം. ഹെൽപ്പ് ലൈൻ- 0471 - 2525300