ബാലരാമപുരം: ചുണ്ടവിള തമ്പുരാൻ ദേവീക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം നാളെ തുടങ്ങി 8ന് സമാപിക്കും. നാളെ രാവിലെ 7.30ന് ഹാലാസ്യപാരായണം,10.30ന് കലശാഭിഷേകം,വൈകിട്ട് 5.30ന് നടക്കുന്ന മഹാശിവരാത്രി സമ്മേളനം ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ മെമ്പർ വെങ്ങാനൂർ ഗോപകുമാർ ഉദ്ഘാടനം ചെയ്യും.ക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡന്റ് ചുണ്ടവിള എ.സോമരാജൻ അദ്ധ്യക്ഷത വഹിക്കും. ജയകുമാരി.ജി ശിവരാത്രി സന്ദേശം നൽകും. ക്ഷേത്ര ട്രസ്റ്റ് ജോ.സെക്രട്ടറി കെ.സുരേന്ദ്രൻ സ്വാഗതം പറയും. തുടർന്ന് ചുണ്ടവിള ദേവീ ശ്രേഷ്ഠ പുരസ്കാര വിതരണം. സിനി ആർട്ടിസ്റ്റ് എം.ആർ. ഗോപകുമാർ വിശിഷ്ടാതിഥിയായിരിക്കും.സംവിധായകൻ അജീഷ് പൂവത്തൂർ ഉന്നതവിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ.സി വിദ്യാർത്ഥികളെ അനുമോദിക്കും. മാദ്ധ്യമ പ്രവർത്തകൻ സി.എൻ.അരുൺ ഉന്നതവിജയം നേടിയ പ്ലസ്ടു വിദ്യാർത്ഥികളെ അനുമോദിക്കും.
സൂര്യവംശി ശനീശ്വര ജനറൽ സെക്രട്ടറി ആനന്ദ് നായർ പഠനോപകരണ വിതരണം നടത്തും.ബ്ലഡ് ഡൊണേഴ്സ് ഫോറം പ്രസിഡന്റ് രഞ്ചിത്ത് കൊല്ലകോണം,തിരക്കഥാകൃത്ത് രാജേന്ദ്രൻ നെല്ലിമൂട്,പമ്പ ആഴിമല പൂജാ പ്രധാനി ദിലീപ്കുമാർ കണ്ടല, ആദ്ധ്യാത്മിക പ്രഭാഷകൻ തോട്ടം പ്രഭാകരൻ,കവയിത്രി ആൻസി എസ്.എം എന്നിവർ സംസാരിക്കും. വൈകിട്ട് 6.30ന് ദീപാരാധന,രാത്രി 9ന് ക്ലാസിക്കൽ ആൻഡ് സിനിമാറ്റിക് ഡാൻസ്,5ന് വൈകിട്ട് 5.30ന് മതപ്രഭാഷണം.6ന് രാവിലെ 10.30ന് നവകലശാഭിഷേകം,12ന് സമൂഹസദ്യ, 5.30ന് ആത്മീയപ്രഭാഷണം,8ന് പുഷ്പാഭിഷേകം,രാത്രി 8.30ന് നാടകം. 7ന് രാവിലെ 7.30ന് ദേവീഭാഗവതം,വൈകിട്ട് 5.30ന് ആത്മീയപ്രഭാഷണം.മഹാശിവരാത്രി ദിനമായ 8ന് രാവിലെ 8.30ന് സമൂഹപൊങ്കാല,9.30ന് സൗജന്യ മെഡിക്കൽ ക്യാമ്പ് എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചുണ്ടവിള എ.സോമരാജൻ അദ്ധ്യക്ഷത വഹിക്കും.യൂണിവേഴ്സിറ്റി കോളേജ് ഫിലോസഫി വകുപ്പ് മുൻ മേധാവി ഡേ.വി.സുജാത വിശിഷ്ടാതിഥിയായിരിക്കും. കോട്ടുകാൽ സുനിൽ,ബാബു രാജേന്ദ്രൻ,ആശാനാഥ് ജി.എസ് എന്നിവർ പങ്കെടുക്കും.രഞ്ചിത്ത് കൊല്ലകോണം സ്വാഗതവും ആൻസി എസ്.എം നന്ദിയും പറയും.വൈകിട്ട് 5ന് അഖണ്ഡനാമയജ്ഞം,7ന് നാമജപഘോഷം,9ന് കവിയരങ്ങ്.