congress

പാറശാല: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ കൊലപതകത്തിൽ ജൂഡീഷ്യൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പാറശാലയിൽ പ്രതിഷേധ മാർച്ച് നടത്തി. പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എസ്.ജോൺ അദ്ധ്യക്ഷനായി. ബാബുക്കുട്ടൻനായർ, അഡ്വ.മഞ്ചവിളാകം ജയൻ, അഡ്വ.മോഹൻദാസ്, കൊല്ലിയോട് സത്യനേശൻ, രാജൻ,ലെൻവിൻ ജോയ്, ജസ്റ്റിൻ, ലിജിത്ത്, തത്തലം രാജു, മഞ്ചവിളാകം ജയകുമാർ, ശിവകുമാർ എന്നിവർ സംസാരിച്ചു.