p

തിരുവനന്തപുരം: ഇന്ന് കോട്ടയം,തൃശൂർ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 36 വരെയും ഉയരാം. ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ സൂര്യാഘാത സാദ്ധ്യതയുണ്ട്.

കാ​രു​ണ്യ​:​ 90​ ​കോ​ടി​ ​കു​ടി​ശി​ക​ ​ന​ൽ​ക​ണം

കൊ​ച്ചി​:​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​രു​ണ്യ​പ​ദ്ധ​തി​യി​ലേ​ക്ക് ​മ​രു​ന്ന് ​വി​ത​ര​ണം​ ​ചെ​യ്ത​തി​ൽ​ 90.88​കോ​ടി​ ​രൂ​പ​ ​കി​ട്ടാ​നു​ണ്ടെ​ന്ന​ ​സ​ൺ​ ​ഫാ​ർ​മ​യു​ടെ​ ​പ​രാ​തി​യി​ൽ​ ​ഇ​ട​പെ​ട്ട് ​ഹൈ​ക്കോ​ട​തി.​ ​സ​ൺ​ ​ഫാ​ർ​മ​ ​പ്ര​തി​നി​ധി​ക​ളു​മാ​യി​ ​ഉ​ട​ൻ​ ​ച​ർ​ച്ച​ന​ട​ത്തി​ ​പ​രി​ഹാ​ര​ത്തി​ന് ​സാ​ദ്ധ്യ​മാ​യ​ ​മാ​ർ​ഗ​ങ്ങ​ൾ​ ​തേ​ട​ണ​മെ​ന്ന് ​കോ​ട​തി​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​കോ​ർ​പ്പ​റേ​ഷ​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഹ​ർ​ജി​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കു​ന്ന​ 19​ന് ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഇ​ത് ​സം​ബ​ന്ധി​ച്ച​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണം.​ ​വ​ൻ​തു​ക​ ​കു​ടി​ശി​ക​യാ​യി​ട്ടു​ണ്ടെ​ങ്കി​ൽ​ ​സാ​ഹ​ച​ര്യം​ ​സ​ർ​ക്കാ​രും​ ​വി​ശ​ദീ​ക​രി​ക്ക​ണം.

പാ​ഠ​പു​സ്തക
വി​ത​ര​ണം​ 12​ ​മു​തൽ

കോ​ഴി​ക്കോ​ട്:​ ​അ​ടു​ത്ത​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​പാ​ഠ​പു​സ്ത​കം​ ​ഈ​ ​മാ​സം​ 12​ന് ​വി​ത​ര​ണം​ ​ചെ​യ്യു​മെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​കാ​മ്പ​സ് ​ഗ​വ.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​മ​ൾ​ട്ടി​പ​ർ​പ്പ​സ് ​കോം​പ്ല​ക്‌​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സ്‌​കൂ​ളി​ലാ​യി​രി​ക്കും​ ​വി​ത​ര​ണോ​ദ്ഘാ​ട​നം.​ 2,​ 4,​ 6,​ 8,10​ ​ക്ലാ​സു​ക​ളി​ലെ​ ​പാ​ഠ​പു​സ്ത​ക​മാ​ണ് ​വി​ത​ര​ണം​ ​ചെ​യ്യു​ക.​ 1,​ 3,​ 5,​ 7,​ 9​ ​ക്ലാ​സു​ക​ളി​ലെ​ ​പു​സ്ത​കം​ ​സ്‌​കൂ​ൾ​ ​തു​റ​ക്കു​ന്ന​തി​ന് ​മൂ​ന്നാ​ഴ്ച​യ്ക്ക് ​മു​മ്പ് ​എ​ത്തു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ഇ​ന്ധ​ന​ ​സ​ർ​ചാ​ർ​ജ്ജ്:​തെ​ളി​വെ​ടു​പ്പ് 5​ന്

തി​രു​വ​ന​ന്ത​പു​രം​:​വൈ​ദ്യു​തി​ ​ബി​ല്ലി​നൊ​പ്പം​ ​ഇ​ന്ധ​ന​ ​സ​ർ​ചാ​ർ​ജ്ജ് ​ഇൗ​ടാ​ക്കാ​ൻ​ ​അ​നു​മ​തി​ ​തേ​ടി​ ​കെ.​എ​സ്.​ഇ.​ബി.​ ​സ​മ​ർ​പ്പി​ച്ച​ ​അ​പേ​ക്ഷ​യി​ൽ​ ​സം​സ്ഥാ​ന​ ​വൈ​ദ്യു​തി​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ 5​ന് ​രാ​വി​ലെ​ 11​ന് ​വെ​ള്ള​യ​മ്പ​ല​ത്തെ​ ​ക​മ്മി​ഷ​ൻ​ ​ആ​സ്ഥാ​ന​ത്ത് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തും.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​സം​ഘ​ട​ന​ക​ൾ​ക്കും​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​പ​ങ്കെ​ടു​ക്കാം.
വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ 4​ന് ​ഉ​ച്ച​യ്ക്ക് 12​ ​മ​ണി​ക്ക് ​മു​മ്പ് ​പേ​രും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ളും​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​സ​ഹി​തം​ ​ക​മ്മി​ഷ​ൻ​ ​സെ​ക്ര​ട്ട​റി​യെ​ ​ഇ​ ​മെ​യി​ലി​ലൂ​ടെ​ ​അ​റി​യി​ക്ക​ണം.​അ​ഭി​പ്രാ​യം​ ​മെ​യി​ലി​ലോ,​ത​പാ​ലി​ലോ​ ​അ​റി​യി​ക്കാം.​ത​പാ​ൽ​ ​വി​ലാ​സം​:​സെ​ക്ര​ട്ട​റി,​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​വൈ​ദ്യു​തി​ ​റ​ഗ​ലേ​റ്റ​റി​ ​ക​മ്മീ​ഷ​ൻ,​ ​കെ.​പി.​എ​ഫ്.​സി​ ​ഭ​വ​നം,​ ​സി.​വി.​ ​രാ​മ​ൻ​പി​ള്ള​ ​റോ​ഡ് ​വെ​ള്ള​യ​മ്പ​ലം,​ ​തി​രു​വ​ന​ന്ത​പു​രം​ 695010.​ഇ.​മെ​യി​ൽ.​k​s​e​r​c​@​e​r​c​k​e​r​a​l​a.​o​r​g.